മേഘാലയ ജയന്തിയ കുന്നിലെ ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. ഖനിക്കകത്തുള്ള ജലനിരപ്പ് കുറക്കാന്‍ ഉയര്‍ന്ന ശേഷിയുള്ള പമ്പുകള്‍ ഉടെന് എത്തിക്കും. നേവിയുടെ 15 അംഗ ഡൈവിങ് സംഘവും അപകടസ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിലെ കാലതാമസത്തിന് കാരണം സംസ്ഥാന സര്‍ക്കാരാണെന്ന ആരോപണം ശക്തമാണ്. ജനനിരപ്പ് 40 അടിയിലെത്തിച്ചാലെ രക്ഷാപ്രവര്‍ത്തനം തുടരാനാകൂ എന്ന് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളെ സേന അറിയിച്ചു. സംസ്ഥാന സര്‍ക്കരിന്റെ മറുപടി ലഭിച്ചത് ഒരാഴ്ചക്ക് ശേഷമാണ്. നിലവില്‍ ഭുവനേശ്വറില്‍ നിന്നും 100 എച്ച്.പിയുടെ 10 പമ്പുകള്‍ ഗുവാഹത്തിയിലേക്ക് വിമാനമാര്‍ഗം എത്തിച്ചിട്ടുണ്ട്. ഇവ ഇന്ന് റോഡുമാര്‍ഗം അപകട സ്ഥലത്തെത്തിക്കും.
ഡിസംബര്‍ 13നാണ് മേഘാലയ ഈസ്റ്റ് ജയന്തിയ ഹില്‍സ് ജില്ലയിലെ 320 അടി ആഴമുള്ള ഖനിയില്‍ 15 തൊഴിലാളികള്‍ കുടുങ്ങിയത്. ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം തുടരുന്നതിനിടെ സമീപത്തെ നദിയില്‍ നിന്നും 70 അടി ഉയരത്തില്‍ വെള്ളം ഖനിക്കകത്തെത്തി. 15 അംഗ നേവി ഡൈവിഹ് സംഘവും വിശാഖപട്ടണത്തു നിന്നും ഖനിക്ക് സമീപം എത്തിയിട്ടുണ്ട്. ഡൈവര്‍മാരടക്കം 70 എന്‍.ഡി.ആര്.എഫ് അംഗങ്ങളും കോള്‍ ഇന്ത്യ വിദഗ്ധരും സ്ഥലത്തുണ്ട്. ഇതുവരെ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ തൊഴിലാളികളുടെ 3 ഹെല്‍മെറ്റുകള്‍ മാത്രമാണ് കണ്ടെത്താനായത്. ഖനിക്കകത്തു നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് തൊഴിലാളികള്‍ മരിച്ചിട്ടുണ്ടാകാമെന്ന സൂചനയാണ് നല്‍കുന്നതെന്ന് എന്‍.ഡി.ആര്.എഫ് പറയുന്നു.