മുവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയില്‍ നിന്നും 21 വര്‍ഷത്തെ സേവനത്തിന് ശേഷം ഡിസംബര്‍ 31 ന് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന പി.എ. ചന്ദ്രന് കേരള സ്റ്റേറ്റ് മുനിസിപ്പല്‍ ആന്റ് കോര്പ്പറേഷന് വര്‍ക്കേഴ്സ് ഫെഡറേഷന് എ.ഐ.റ്റി.യു.സി.മുവാറ്റുപുഴ യുണിറ്റിന്റെ അഭിമുഖ്യത്തില്‍ യാത്രയപ്പു നല്കി ഫെഡറേഷന്റെ ഉപഹാരം സി.പി.ഐ. ജില്ലാ എക്സിക്യൂട്ടീവ് അംഗം എന്‍.അരുണ്‍ നല്കി. മുനിസിപ്പല്‍ വൈസ് ചെയര്മാന് പി.കെ.ബാബുരാജ്, യൂണിയന് ജനറല്‍ സെക്രട്ടറി കെ.എ നവാസ്, പ്രസിഡന്റ കെ.തങ്കപ്പന്, നഗരസഭ കൗണ്‍സിലര്‍ കെ.ബി.ബിനിഷ് കുമാര്‍, കെ.എ സനീര്‍, വി.കെ.മണി, കെ.പി.കൃഷ്ണന് കുട്ടി, സി .ജി.മോഹനന്, ടി.വി.മനോജ്, കെ.കെ.സന്തോഷ്, പി.എം.ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു. പി.എ.ചന്ദ്രന് നന്ദി പറഞ്ഞു.