മുംബൈ: മൂംബൈയിലെ തിലക് നഗറിലുണ്ടായ തീപിടുത്തത്തില്‍ 7 പേര് മരിച്ചു. മരിച്ചവരെല്ലാം 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്. 5 പേരുടെ മരണം ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിയിലും രണ്ടുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. ഒരു ഫയര്മാന് അടക്കം പരിക്കേറ്റ മൂന്ന്പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
വ്യാഴാഴ്ച്ച വൈകുന്നേരത്തോടെ സര്‍ഗം സൊസൈറ്റി റസിഡന്‍ഷ്യല്‍ കോംപ്ലക്സിന്റെ ഭാഗമായ കെട്ടിടത്തിന്റെ 11ാം നിലിയില്‍ നിന്നാണ് തീ പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയത്. പിന്നീട് തീ കെട്ടിത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പടര്‍ന്നു പിടിക്കുകയായിരുന്നു.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. തീ പടരുന്നതിനിടയില്‍ എല്‍പിജി ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ മുംബൈയിലെ നാലാമത്തെ തീപ്പിടുത്തമാണിത്. കണ്ഡിവാലയിലെ ദാമു നഗറിലെ തുണി ഫാക്ടറിയിലുണ്ടായ തീപ്പിടുത്തത്തില്‍ നാലുപേര്‍ മരിച്ചിരുന്നു.