തിരുവനന്തപുരം: ഭക്തിയുടെ സംസ്കാരം ഒരു ക്ഷുദ്രശക്തിക്കും തകര്‍ക്കാന്‍ കഴിയില്ലെന്ന് സുരേഷ് ഗോപി എംപി. ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ അയ്യപ്പജ്യോതി കളിയാക്കാവിളയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ കുലത്തിന് നേര്‍ക്ക് വച്ച നിന്റെ ഒക്കെ കത്തിയുടെ മൂര്‍ച്ച മാത്രമല്ല, അതിന്റെ മുനയും പിടിയുമൊടിച്ച് ഇതാ ഞങ്ങള്‍ ധ്വംസിക്കുന്നു. ഇത് ഹിന്ദുക്കള്‍ക്ക് വേണ്ടി മാത്രമല്ല മുഴുവന്‍ വിശ്വാസ സമൂഹങ്ങള്‍ക്ക് വേണ്ടിയാണ്. മനുഷ്യത്വം ഉള്ളവര്‍ മാത്രം വാഴുന്ന രാക്ഷസന്മാര് ഒടുങ്ങുന്ന യുഗമായി മാറണമെന്ന് പ്രാര്‍ഥിക്കുന്നുവെന്നും’ സുരേഷ് ഗോപി പറഞ്ഞു.
ഈ അയ്യപ്പ ജ്യോതി ധര്മ്മജ്യോതിയായി ഭാരതം മുഴുവന്‍ തെളിയുമെന്നും കേരളത്തിന്റെ ഭക്തി ചരിത്രത്തില്‍ തന്നെ ആദ്യത്തെ മൂഹൂര്ത്തമാണിതെന്നും സുരേഷ് ഗോപി പറഞ്ഞു. ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്ക്കും ക്രിസ്മസ്-നവവത്സര ആശംസകള്‍ നേരാനും സൂരേഷ് ഗോപി മറന്നില്ല.