മൂവാറ്റുപുഴ:ആശ വർക്കർമാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഐഎൻടിയുസി വാളകം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ്ണ സമരം സംഘടിപ്പിച്ചു.
വാളകം ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ സമരത്തിൽ പഞ്ചായത്തിലെ 14 ആശവർക്കർമാർ പങ്കെടുത്തു.
ധർണ്ണ സമരം ഐഎൻടിയുസി ജില്ല വൈസ് പ്രസിഡന്റ് പി.എം ഏലിയാസ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻ്റ് ജിജോ പാപ്പാലിൽ അദ്ധ്യക്ഷത വഹിച്ചു.ഐഎൻടിയുസി നിയോജകമണ്ഡലം പ്രസിഡന്റ് സന്തോഷ് ഐസക്ക് മുഖ്യപ്രഭാക്ഷണം നടത്തി.ധർണ്ണയിൽ ഐഎൻടിയുസി സംസ്ഥാന കൗൺസിൽ അംഗം സാറാമ്മ ജോൺ,പഞ്ചായത്ത് പ്രസിഡന്റ് കെ പി എബ്രാഹാം,ജോളിമോൻ ചുണ്ടയിൽ,എബി പൊങ്ങണത്തിൽ,ഒ.വി ബാബു,സാബു പി വാഴയിൽ,റ്റി എം എൽദോ,സന്തോഷ് പഞ്ചക്കാട്ട്,സി വി ജോയി,പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോൾസി എൽദോസ്,രജിത സുധാകരൻ,ബിനോ കെ ചെറിയാൻ,സിനിജ സനിൽ,മാത്യൂസ് സ്കറിയ,രാജേഷ് എസ്,കെ വി ജോയി,ആൻസൺ വർഗ്ഗീസ്,പ്രസാദ് സ്രാമ്പിൽ എന്നിവർ പ്രസംഗിച്ചു