മുവാറ്റുപുഴ : സമൂഹ മാധ്യമത്തിലൂടെ മുസ്ലിം മത വിഭാഗത്തിനെതിരെ വിദ്വേഷം പരാമർശം നടത്തിയ ആവോലി സിപിഎം ലോക്കൽ സെക്രട്ടറിയും മൂവാറ്റുപുഴ ഏരിയ കമ്മിറ്റി അംഗവുമായ എം ജെ ഫ്രാൻസിസിനെതിരെ കേസെടുത്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സാബു ജോൺ ഡി വൈ എസ് പി ക്ക് നൽകിയ പരാതിയിലാണ് കേസെടുത്തത്.
മുവാറ്റുപുഴയിലെ മത സൗഹാർദ്ദ അന്തരീക്ഷം തകർക്കുക എന്ന ലക്ഷ്യത്തോടെ പുണ്യ മാസമായ റമദാൻ മാസത്തിൽ ബോധ പൂർവ്വമാണ് ഇത്തരത്തിലുള്ള പരാമർശം സിപിഎം നേതാവ് നടത്തിയതെന്ന് പരാതിയിൽ പറയുന്നു.
കഴിഞ്ഞദിവസം ഫേസ്ബുക്കിലൂടെയാണ് മുസ്ലിം സമുദായത്തെ ആക്ഷേപിച്ചു കൊണ്ടുള്ള ഫ്രാൻസിസിനെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പ്രതിഷേധവിരമ്പിയതോടെ ഫ്രാൻസിസ് പോസ്റ്റ് പിൻവലിക്കുകയായിരുന്നു. ഫ്രാൻസിന്റേത് സിപിഎമ്മിന്റെ നിലപാട് അല്ലെന്ന് ചൂണ്ടിക്കാട്ടി സിപിഎം ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് അനീഷ് എം. മാത്യു പ്രസ്താവന ഇറക്കിയിരുന്നു. ഫ്രാൻസിസിനെ പരാമർശത്തെ തുടർന്ന് സോഷ്യൽ മീഡിയയിൽ വലിയ പ്രചാരണമാണ് നടക്കുന്നത്. വിദ്വേഷ പ്രചാരണം, മതസൗഹാർദം തകർക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഫ്രാൻസിസിനെതിരെ മൂവാറ്റുപുഴ പോലീസ് കേസെടുത്തിട്ടുള്ളത്. വിഷയത്തിൽ എസ്ഡിപിഐയും വെൽഫെയർ പാർട്ടിയും പരാതി നൽകിയിരുന്നു.
ഭരണത്തിന്റെ മറവിൽ പ്രതിയെ സംരക്ഷിക്കാൻ പോലീസ് ശ്രമിച്ചാൽ ശക്തമായ പ്രധിക്ഷേധം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാബു ജോണും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എബി പൊങ്ങണത്തിലും വ്യക്തമാക്കി.