മിതമായ അളവില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് അമിത വിശപ്പിനെ കുറയ്ക്കാനും വണ്ണം കുറയ്ക്കാനും വയറിലെ കൊഴുപ്പിനെ കുറയ്ക്കാനും സഹായിക്കും. അത്തരത്തില്‍ അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പ്രോട്ടീൻ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ഉയർന്ന പ്രോട്ടീൻ അടങ്ങിയ മുട്ട കഴിക്കുന്നത് കൊഴുപ്പ് കത്തുന്ന സംവിധാനത്തെ ഉത്തേജിപ്പിക്കുന്നു. കൂടാതെ വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും ഇവ സഹായിക്കും.
2. ഗ്രീക്ക് യോഗര്‍ട്ട്
ഒരു കപ്പ് ഗ്രീക്ക് യോഗര്‍ട്ടില്‍ 20 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്തിക്കാനും സഹായിക്കും.
3. പനീർ
പ്രോട്ടീന്‍ ധാരാളം അടങ്ങിയ പനീർ കഴിക്കുന്നത് വ്യായാമം ചെയ്യാനുള്ള ഊര്‍ജം നല്‍കാനും വിശപ്പിനെ കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും.
4. പയറുവര്‍ഗങ്ങള്‍
വിറ്റാമിനുകളും പ്രോട്ടീനും ഫൈബറും അടങ്ങിയ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നത് വയറിലടിഞ്ഞുകൂടിയ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
5. സോയാബീന്‍
100 ഗ്രാം സോയാബീനില്‍ 36 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. ഇവ കഴിക്കുന്നതും വിശപ്പ് കുറയ്ക്കാനും വ്യായാമം ചെയ്യാനുള്ള ഊര്‍ജം ലഭിക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
6. ബദാം
പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, നാരുകള്‍ തുടങ്ങിയവ അടങ്ങിയ ബദാം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലതാണ്.
7. ചിയ വിത്തുകള്‍
ഫൈബറും പ്രോട്ടീനും അടങ്ങിയ ചിയ വിത്തുകള്‍ കഴിക്കുന്നതും വണ്ണം കുറയ്ക്കാന്‍ സഹായിക്കും.