ജീരക വെള്ളം പതിവായി കുടിക്കുന്നത് നിരവധി രോഗങ്ങളെ അകറ്റുന്നതിന് സഹായിക്കുന്നു. ജീരക വെള്ളത്തിൽ ഇനി മുതൽ ഒരു നുള്ള് മഞ്ഞൾ കൂടി ചേർത്ത് കുടിക്കുന്നത് പതിവാക്കൂ. ജീരകവും മഞ്ഞളും ചേർത്തുള്ള വെള്ളം ദഹനം എളുപ്പമാക്കുന്നു. വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്സിഡൻ്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് മഞ്ഞൾ. ദിവസവും വെറും വയറ്റിൽ ഈ വെള്ളം കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്നത് പ്രതിരോധശേഷി കൂട്ടുന്നതിനും സഹായിക്കും.
ജീരക മഞ്ഞൾ വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. കൂടുതൽ കൊഴുപ്പ് നീക്കം ചെയ്യാനും വിശപ്പ് തടയാനും, ശരീരത്തിൻ്റെ ഉപാപചയ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിന് ഇത് ഗുണം ചെയ്യും. മഞ്ഞൾ മെറ്റബോളിസത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുന്ന ഒരു മികച്ച പ്രകൃതിദത്ത ഡിടോക്സിഫയർ എന്ന നിലയിൽ, ജീര വെള്ളത്തിന് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കും. കൂടാതെ, ജീരക മഞ്ഞൾ വെള്ളത്തിൽ കാണപ്പെടുന്ന ധാതുക്കളായ കാൽസ്യം, പൊട്ടാസ്യം, മാംഗനീസ്, സെലിനിയം എന്നിവ ചർമ്മത്തെ സുന്ദരമാക്കുന്നു.
മഞ്ഞളിന്റെ ആൻ്റിഓക്സിഡൻ്റ് ഗുണങ്ങൾ മുഖക്കുരു കുറയ്ക്കുകയും പ്രായമാകൽ ചർമ്മ ലക്ഷണങ്ങളെ ചെറുക്കുകയും ചെയ്യുന്നു. കൂടാതെ, ജീരക മഞ്ഞൾ വെള്ളം മുടികൊഴിച്ചിൽ തടഞ്ഞ് മുടി വേഗത്തിൽ വളരുന്നതിന് സഹായിക്കുന്നു. ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിനുള്ള ജീരക മഞ്ഞൾ വെള്ളം സഹായകമാണ്.
ജീരക മഞ്ഞൾ വെള്ളം പതിവായി കുടിക്കുന്നത് ഹീമോഗ്ലോബിൻ്റെ അളവ് വർദ്ധിപ്പിക്കാനും ബലഹീനത, ക്ഷീണം എന്നിവയുടെ ലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കും. കൂടാതെ, ഇടയ്ക്കിടെ വരുന്ന ചുമ, ജലദോഷം, തൊണ്ടവേദന പോലുള്ളവ തടയുന്നതിനും ജീരക മഞ്ഞൾ സഹായകമാണ്.