മൂവാറ്റുപുഴ: അങ്കണവാടി ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് ഡീന്‍ കുര്യാക്കോസ് എംപി. വരുന്ന ബഡ്ജറ്റില്‍ വേതന വര്‍ദ്ധനവ് പരിഗണിക്കണം. ഇന്ത്യന്‍ നാഷണല്‍ അംഗന്‍വാടി എംപ്ലോയീസ് ഫെഡറേഷന് (ഐന്‍ടിയുസി) പ്രധാനമന്ത്രിക്കും, ധനമന്ത്രിക്കും, വനിതാ ശിശുക്ഷേമ മന്ത്രിക്കും നല്‍കാനുള്ള നിവേദനം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.എന്‍.എ.ഇ.എഫ്. എറണാകുളം ജില്ലാ പ്രസിഡന്റ് മൂസ തോട്ടത്തിക്കുടി, സംസ്ഥാന സെക്രട്ടറി ഗോമതി സി.കെ., പ്രോജക്ട് സെക്രട്ടറി സുജാത തങ്കപ്പന് കമ്മിറ്റിയംഗങ്ങള്‍ സതി എം.ആര്, സിന്ധു എല്‍ദോസ് എന്നിവര്‍ പങ്കെടുത്തു. നഗരസഭ ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പിഎം അബ്ദുല്‍സലാമും സന്നിഹിതനായിരുന്നു.
Home LOCAL അംഗന്‍വാടി ജീവനക്കാരുടെ പ്രശ്നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കും:ഡീന്‍ കുര്യാക്കോസ് എംപി.