മൂവാറ്റുപുഴ: ഓട്ടോ കണ്‍സള്‍ട്ടന്‍സ് തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തണമെന്ന് ഓട്ടോ കണ്‍സള്‍ട്ടന്‍സ് വര്‍ക്കേഴ്സ് യൂണിയന് സി.ഐ.റ്റി.യു. മൂവാറ്റുപുഴ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സി.ഐറ്റിയു ഏരിയ സെക്രട്ടറി എം.എ.സഹീര്‍ ഉദ്ഘാടനം ചെയ്തു. കെ.ജി.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. യൂണിയന് സംസ്ഥാന വൈസ്പ്രസിഡന്റ് എം.ഇ.അഷറഫ്, ജില്ലാ സെക്രട്ടറി ജയപ്രസാദ്, കെ.കെ.റഷീദ്, നവാസ്, രാജേഷ് എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി കെ.ജി.അനില്‍കുമാര്‍(പ്രസിഡന്റ് )റഷീദ് പാറയ്ക്കല്‍(വൈസ്പ്രസിഡന്റ്) സലീം പോണാക്കുടി(സെക്രട്ടറി) സി.കെ.മുഹമ്മദ്കുഞ്ഞ്(ജോയിന്റ് സെക്രട്ടറി) കെ.പി.സലീം(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.