പെരുമ്പാവൂര്‍ :എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ നയിക്കുന്ന ജനസമ്പര്‍ക്ക ഗ്രാമയാത്ര എട്ടുനാള്‍ പിന്നിട്ടു. എട്ടാം ദിന യാത്രയോടനുബന്ധിച്ചുള്ള പൊതുസമ്മേളനം അറക്കപ്പടി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അരുണ്‍ പോള്‍ ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തില്‍ വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിഹാബ് പള്ളിക്കല്‍ ഉദ്ഘാടനം ചെയ്തു. ഇവിടെ നൂറ്റിയേഴ് വീടുകളിലേക്കാണ് ഗ്രാമയാത്ര എത്തിയത് .
അറക്കപ്പടി – ശാലേം റോഡിന് സമാന്തരമായി കുറുങ്ങാട്ടു മോളം – പുതുപ്പാറ വഴി പുതിയ പാലം തീര്‍ത്ത് റോഡ് നിര്‍മ്മിച്ചു നല്‍കണമെന്നആവശ്യം യാത്രയില്‍ ഉന്നയിക്കപ്പെട്ടു .കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നതായി പരാതി ഉയര്‍ന്നു .പമ്പിങ് മുടങ്ങാതെ നടത്തുന്നതിന് എംഎല്‍എ നിര്‍ദ്ദേശം നല്കി .വഴിയില്ലാതെ വിഷമിക്കുന്നവരും , വീടുകളില്ലാതെ പ്രയാസപ്പെടുന്ന വരും ഗ്രാമ യാത്രയില്‍ എംഎല്‍എയുടെ മുന്നില്‍ അപേക്ഷകളുമായി എത്തി .
മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട് അഷറഫ് എം.എം. , ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ രാജു മാത്താറ , എല്‍ദോ മോസ്സസ്, എന്‍.ബി. ഹമീദ്, കെ.എസ്. കോമു, കെ.എന്‍. സുകുമാരന്‍, അലി മൊയ്തീന്, സി.എ.എല്‍ദോ, അജി തേപ്പാല, ബെന്നി പുന്നലം,. വാര്‍ഡ് പ്രസിഡന്റ് എ.എം.സിയാദ്, എല്സന് കുഞ്ഞപ്പന്, ജെയ്സന് കുഞ്ഞപ്പന്, കില്‍ജി കളിയാട്ട്, കെ.കെ.സുമേഷ്, ഏ.എം.ബാവ പഞ്ചായത്ത് മെമ്പര്‍ ഷിജി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു .