മൂവാറ്റുപുഴ: പൊതുവിദ്യാലയ സംരക്ഷണ നിലപാടിന്റെ ഭാഗമായി വിദ്യാലയത്തിന്റെ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള തുക ഉപയോഗിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മനപ്പൂര്‍വ്വം വൈകിപ്പിക്കുന്ന നിലപാടാണ് നഗരസഭ അധികൃതരുടെ ഭാഗത്തുനിന്നും മൂവാറ്റുപുഴ എംഎല്‍എയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്ന് സിപിഎം മൂവാറ്റുപുഴ ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് അനീഷ് എം മാത്യു പറഞ്ഞു. ഗവണ്മെന്റ് ഈസ്റ്റ് ഹൈസ്കൂള്‍ വികസനം വൈകിപ്പിക്കുന്ന മൂവാറ്റുപുഴ എംഎല്‍എയുടെയും നഗരസഭ അധികൃതരുടെയും നിലപാടുകള്‍ക്കെതിരെ ഡിവൈഎഫ്ഐ എസ്എഫ്ഐ നേതൃത്വത്തില്‍ മൂവാറ്റുപുഴ നഗരസഭ ഓഫീസിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂവാറ്റുപുഴ നഗരസഭയുടെ കീഴില്‍ വരുന്ന സ്കൂളിലെ കെട്ടിട നിര്‍മ്മാണത്തിന് വേണ്ടി ഒരു യോഗം വിളിക്കുന്നതുമായി ബന്ധപ്പെട്ട് പിഡബ്ല്യുഡി ബില്‍ഡിംഗ് സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ കഴിഞ്ഞ നവംബര്‍ മാസം മൂവാറ്റുപുഴ നഗരസഭ അധികാരികള്‍ക്ക് കത്ത് നല്‍കിയതാണ്. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള യോഗം ഇതുവരെ വിളിച്ച ചേര്‍ക്കുന്നതിന് നഗരസഭാ അധികൃതര്‍ തയ്യാറാകുന്നില്ല.. പിടിഎ അധികൃതര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി യോഗം വിളിക്കാന്‍ എടുത്ത തീരുമാനം അനുവദിക്കാതിരിക്കുന്ന സമീപനം കൂടിയാണ് നഗരസഭാ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായത്.. കൃത്യമായ രാഷ്ട്രീയ താല്പര്യത്തോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മനപ്പൂര്‍വം വൈകിപ്പിക്കുന്നതിനുള്ള ഇടപെടലാണ് നഗരസഭയുടെയും മൂവാറ്റുപുഴ എംഎല്‍എയുടെയും ഭാഗത്തു നിന്ന് ഉണ്ടാകുന്നതെന്നും നേതാക്കള്‍ പറഞ്ഞു
എസ് എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഖില്‍ പ്രകാശ് പ്രതിഷേധ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഫെബിന് പി മൂസ , പ്രസിഡന്റ് റിയാസ് ഖാന് എം എ, സിഐടിയു മൂവാറ്റുപുഴ ഏരിയ സെക്രട്ടറി സി കെ സോമന്, സിപിഎം മൂവാറ്റുപുഴ മുനിസിപ്പല്‍ ലോക്കല്‍ സെക്രട്ടറിമാരായ കെ ജി അനില്‍കുമാര്‍, പി ബി അജിത് കുമാര്‍, നഗരസഭ പ്രതിപക്ഷ നേതാവ് ആര് രാകേഷ്, എസ്എഫ്ഐ ഏരിയ സെക്രട്ടറി ആത്മജ് ജോയ് എന്നിവര്‍ സംസാരിച്ചു.. പ്രതിഷേധ മാര്‍ച്ചിന് ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി അനീഷ് കെ കെ, വൈസ് പ്രസിഡന്റ് എല്‍ദോസ് ജോയ്, എസ്എഫ്ഐ ഏരിയ പ്രസിഡന്റ് ഗോവര്ദ്ധന് അനില്‍ എന്നിവര്‍ നേതൃത്വം നല്കി.