കോതമംഗലത്തെ ആറു വയസ്സുകാരിയുടെ കൊലപാതകത്തിന് ദുര്‍മന്ത്രവാദവുമായി ബന്ധമില്ലെന്ന് സ്ഥിരീകരിച്ച് പൊലീസ്. കോതമംഗലം സ്വദേശി നൗഷാദിന്റെ സ്വാധീനത്താല്‍ അല്ല കൊലയെന്നും കണ്ടെത്തല്‍. സ്വന്തം കുട്ടി അല്ലാത്തതിനാല്‍ ഒഴിവാക്കാന്‍ തന്നെയായിരുന്നു കൊലപാതകം. കോതമംഗലം നെല്ലിക്കുഴി കുറ്റിലഞ്ഞിക്കു സമീപം പുതുപ്പാലം ഭാഗത്ത് താമസിക്കുന്ന അജാസ് ഖാന്റെ മകള്‍ മുസ്ക്കാനാണ് കൊല്ലപ്പെട്ടത്. സ്വന്തം കുട്ടി അല്ലാത്തതിനാല്‍ ഒഴിവാക്കാന്‍ ആയിരുന്നു കൊലപാതകമെന്ന് അനീസ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ 6.30-നാണ് അജാസ് ഖാന്റെ ആദ്യ ഭാര്യയിലെ മകള്‍ മുസ്ക്കാനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്.രാത്രി ഭക്ഷണം കഴിച്ചു ഉറങ്ങിയ മകള്‍ രാവിലെ വിളിച്ചിട്ട് എഴുന്നേറ്റില്ലെന്നായിരുന്നു കുട്ടിയുടെ പിതാവും കൊലപാതകിയായ രണ്ടാനമ്മയും പൊലീസിന് രാവിലെ നല്കിയ മറുപടി. ഇന്‍ക്വസ്റ്റില്‍ കുട്ടിയുടെ ശരീരത്തില്‍ കാര്യമായ മുറിവുകളൊന്നും കണ്ടെത്തിയില്ല. അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു. പിന്നാലെയാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി എന്ന് കണ്ടെത്തിയത്.
പിതാവ് അജാസ് ഖാനെയും രണ്ടാനമ്മയും ചോദ്യം ചെയ്തപ്പോള്‍ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. കുഞ്ഞിനെ കഴുത്തു കൊലപ്പെടുത്തിയെന്ന് അനിസ പൊലീസിനോട് സമ്മതിച്ചു. ഇന്നലെ രാത്രി അജാസ് ഖാന് വീട്ടില്‍ നിന്നും പുറത്തുപോയപ്പോഴാണ് കുട്ടിയുടെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്.