മുവാറ്റുപുഴ: ലയണ്‍സ് ഡിസ്ട്രിക്ട് 318ഇ യും ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സംയുക്തമായി ഭവനരഹിതര്ക്കായിട്ടുള്ള ഭവന നിര്‍മ്മാണ പദ്ധതി ‘സ്വപ്നഭവനം 2024-25’ ന്റെ പ്രഥമ വീടിന്റെ താക്കോല്‍ദാന കര്‍മ്മം നിര്‍വ്വഹിച്ചു. മുവാറ്റുപുഴ ഗ്ലോബല്‍ വില്ലേജ് ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയ ഭവനത്തിന്റെ താക്കോല്‍ദാന കര്‍മ്മം ലയണ്‍സ് ഡിസ്ട്രിക്ട് 318 ഇ യുടെ ഡിസ്ട്രിക്ട് ഗവര്‍ണര്‍ രാജന് എന്‍ നമ്പൂതിരിയും കൊച്ചഔസേഫ് ചിറ്റില പ്പിള്ളി ഫൗണ്ടേഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജോര്‍ജ് സ്ലീബാഹ, ജോയിന്റ് ഡയറക്ടര്‍ ബി.ജയരാജ് എന്നിവര്‍ സംയുക്തമായി നിര്‍വഹിച്ചു.
കൊച്ചഔസേഫ് ചിറ്റിലപ്പിള്ളി ഫൌണ്ടേഷന് ഡയറക്ടര്‍ സോഷ്യല്‍ ഇനിഷിയാറ്റീവ് വിനോദ് എസ് എം,., മാനേജര്‍ ദീപക് ജി, ലയണ്‍സ് വൈസ് ഡിസ്ട്രിക്ട് ഗവണര്ര്മാരായ കെ ബി ഷൈന്‍ കുമാറും, വി സ് ജയേഷും പങ്കെടുത്തു. ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി ജോര്‍ജ് സാജു, ട്രഷറര്‍ സിബി ഫ്രാന്‍സിസ്, ഡിസ്ട്രിക്ട് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ ശ്രീജിത്ത് ഉണ്ണിത്താന്, സ്വപ്നഭവനം 2024 – 25 പ്രൊജക്റ്റ് സെക്രട്ടറി ജോസ് മംഗലി, മുവാറ്റുപുഴ ഗ്ലോബല്‍ വില്ലേജ് ലയണ്‍സ് ക്ലബ്ബിന്റെ പ്രസിഡന്റ് കെ. പി. കൃഷ്ണന്, സെക്രട്ടറി യു. റോയ്, ട്രഷറര്‍ വി.റ്റി. പൈലി എന്നിവര്‍ പങ്കെടുത്തു.
ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളെ പ്രതിനിധീകരിക്കുന്ന ലയണ്‍സ് ഡിസ്ട്രിക്ട് 318സിയിലെ 166 ക്ലബ്ബുകള്‍ സംയുക്തമായിട്ട് കൊച്ചഔസേഫ് ചിറ്റിലപ്പിള്ളി ഫൌണ്ടേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന സ്വപ്നഭവനം 2024 – 25 പദ്ധതിയിലൂടെ 200 ല്‍ പരം ഭവനങ്ങളാണ് ഈ വര്‍ഷം നിര്‍മ്മിച്ചു നല്‍കുന്നത്.