കൊച്ചി: മഹാരാജാസ് കോളേജിലെ പൂർവ വിദ്യാർത്ഥി സംഘടനയെ മൂന്നര പതിറ്റാണ്ടു കാലമായി അനുവദിച്ചിരുന്ന ഓഫീസ് മുറിയിൽ നിന്നും കുടിയൊഴിപ്പിച്ച കോളേജ് അധികൃതരുടെ നടപടി തിരുത്തണമെന്നും, ഓഫീസ് പുനഃസ്ഥാപിക്കണമെന്നും ഉമ തോമസ് എംഎൽഎ ആവശ്യപ്പെട്ടു. കോളേജിന്റെ വികസനത്തിനും പുരോഗതിക്കുമായി കക്ഷി, രാഷ്ട്രീയ ഭേദമന്യേ പൂർവ വിദ്യാർത്ഥികൾ നടത്തിയിട്ടുള്ള പരിശ്രമങ്ങളെ അവഗണിക്കുന്നതാണ് സങ്കുചിത താൽപര്യത്തോടെ ചില അധ്യാപകർ നടത്തിയ ഈ കുടിയൊഴിപ്പിക്കലെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി.