പെരുമ്പാവൂർ : സംസ്ഥാന സർക്കാർ അന്യായമായി വർദ്ധിപ്പിച്ച വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ വേങ്ങൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ ധർണ്ണയും നടത്തി. യൂത്ത് കോൺഗ്രസ്സ് മുൻ ജില്ലാ സെക്രട്ടറി ബിനോയി അരീക്കൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റിജു കുര്യൻ അധ്യക്ഷത വഹിച്ചു. എൽദോ കെ. ചെറിയാൻ, കെ.പി മാത്തുക്കുട്ടി, ദിലീപ് ജോൺ, ഷിബു വി.പി, കെ.ഐ വർഗീസ്, പി.എൻ രാഘവൻ, എ.പി മോഹനൻ, ബൈജു പോൾ, ബേസിൽ കോര, കെ.കെ മോഹനൻ, ബേസിൽ സണ്ണി, പ്രിൻസ് മാത്യു, എഡ്വിൻ മാത്യു,, വിനയൻ ക്രാരിയേലി, ലാനി രവി എന്നിവർ പ്രസംഗിച്ചു.