മൂവാറ്റുപുഴ : പരേതനായ പൂത്തനാല്‍ ആലി സാറിന്റെ മകന് പി എ മുഹമ്മദ് (97) നിര്യാതനായി. സ്റ്റാറ്റിക്സ് ആന്റ് എക്കണോമിക്സ് ടെക്നിക്കല്‍ സ്റ്റാഫ് അസോസിയേഷന് മുന്‍ സംസ്ഥാന പ്രസിഡന്റും, ദീര്‍ഘകാലം പെഴക്കാപ്പിള്ളി സെന്‍ട്രല്‍ ജുമാ മസ്ജിദ് പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. മൂവാറ്റുപുഴ മര്‍ച്ചന്‍സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി, ഫ്രൈഡേ ക്ലബ് തുടങ്ങി നിരവധി സംഘടനകളുടെ ഭാരവാഹിയായും പ്രവര്‍ത്തിച്ചിരുന്നു.
കബറടക്കം ചൊവ്വാഴ്ച ഉച്ചയ്ക്ക് 11.30 ന് പെഴക്കാപ്പിള്ളി സെന്‍ട്രല്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും. ആര്യങ്കാലായില്‍ എപി മക്കാര്‍ ഹാജിയുടെ മകള്‍ ഫാത്തിമ്മയാണ് ഭാര്യ. മക്കള്‍: പരേതനായ ഷിയാസ്, ഷാലിക്കര്‍, അബുലൈസ്, ഷാദിയ. മരുമക്കള്‍: പി എം അബ്ദുല്‍ അസീസ് (ജനറല്‍ സെക്രട്ടറി ഇലാഹിയ ട്രസ്റ്റ്), ഷെമീന (കലൂര്‍). പെഴക്കാപ്പിള്ളി സെന്‍ട്രല്‍ ജുമാ മസ്ജിദ് പ്രസിഡന്റ് പി എ ബഷീര്‍ സഹോദരനാണ്