തിരുവനന്തപുരം: സിപിഎം മുന്‍ മംഗലപുരം ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരി ബിജെപിയിലേക്ക്. നാളെ രാവിലെ 10.30 ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനില്‍ നിന്നും ബിജെപി മെമ്പര്‍ഷിപ്പ് ഏറ്റുവാങ്ങുമെന്ന് മധു മുല്ലശ്ശേരി. .വ്യക്തമായി ആലോചിച്ച ശേഷമാണ് ബിജെപിയില്‍ അംഗത്വമെടുക്കുന്നത്. ബിജെപി സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് ബിജെപി അംഗത്വമെടുക്കുന്നതെന്നും മധു വ്യക്തമാക്കി. നരേന്ദ്രമോദിയുടെ പ്രവര്‍ത്തനങ്ങള്‍ വലുത്. ഇന്ത്യയുടെ വളര്‍ച്ചയും വലുതാണ്. മകന് ഉള്‍പ്പെടെ കുടുംബം തന്നോടൊപ്പം ഉണ്ടെന്നും മധു കൂട്ടിച്ചേര്‍ത്തു.
നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും പാര്‍ട്ടി അംഗങ്ങളും തന്നോടൊപ്പം വന്നിട്ടുണ്ടെന്നും കൂടുതല്‍ കാര്യങ്ങള്‍ നാളെ സംസാരിക്കാമെന്നും മധു പറഞ്ഞു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളും സെക്രട്ടറിയേറ്റ് അംഗങ്ങളും തന്നെ വിളിച്ചിരുന്നുവെന്നും മധു വെളിപ്പെടുത്തി. സമ്മേളനത്തില്‍ നിന്ന് ഇറങ്ങി വന്നാല്‍ അപ്പോള്‍ തന്നെ പുറത്താക്കുന്ന രീതിയല്ലേ മുന്‍പ് പാര്‍ട്ടിയില്‍ ഉണ്ടായിരുന്നത്. ആ കാലം ഒക്കെ മാറിപ്പോയി. ഒന്നാഞ്ഞു പിടിച്ചാല്‍ ചിറയിന്‍കീഴ് മണ്ഡലം ബിജെപി നേടുമെന്നും അതിനുള്ള പ്രവര്‍ത്തനമാണ് താന്‍ ഇനി നടത്തുകയെന്നും മധു വ്യക്തമാക്കി.
സിപിഎം തന്നോട് കാണിച്ചത് അവഗണനയാണെന്നും മധു കുറ്റപ്പെടുത്തി. ഇന്നലെവരെ തനിക്കെതിരെ ഒരു സാമ്പത്തിക ആരോപണവും പറഞ്ഞില്ല. ഏരിയ സെക്രട്ടറി ആവണം എന്ന് താല്‍പ്പര്യമില്ലായിരുന്നെന്നും. ഏരിയ സെക്രട്ടറി ആയാലും താന്‍ മാറുമായിരുന്നുവെന്നും മധു വ്യക്തമാക്കി. പാര്‍ട്ടി വിടും എന്ന് നേരത്തെ തീരുമാനിച്ചിരുന്നുവെന്നും മധു പറഞ്ഞു.