മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്കിലെ ഗ്രന്ഥശാലകള്‍ക്ക് 2024- 25 വര്‍ഷം പ്രവര്‍ത്തന ഗ്രാന്റും ലൈബ്രേറിയന്‍ അലവന്‍സും അനുവദിക്കുന്നതിനുള്ള ഗ്രഡേഷന് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ഓണ്‍ലൈനായിട്ടാണ് ഗ്രന്ഥശാലകള്‍ ഗ്രാന്റ് അപേക്ഷകള്‍ സമര്‍പ്പിച്ചത് . പുസ്തകവിതരണം, പ്രതിമാസപരിപാടികള്‍ , സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ നിര്‍ദ്ദേശിക്കുന്ന പരിപാടികള്‍ , സെമിനാറുകള്‍, പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍, ജൈവ പച്ചക്കറികൃഷി, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ബാലവേദി, വനിതാവേദി, വയോജനവേദി, വായനവസന്തം, വീട്ടകവായനസദസ്, വായനമത്സരങ്ങള്‍, എഴുത്തുപെട്ടി, ഏറ്റെടുത്ത വിവിധ പദ്ധതികള്‍, എന്നിവ വിലയിരുത്തിയാണ് ഗ്രന്ഥശാവകള്ക്ക് ഗ്രേഡ് നിശ്ചയിക്കുന്നത്. താലൂക്കിലെ 73 ഗ്രന്ഥ ശാലകളാണ് ഗ്രഡേഷന് സംഘം പരിശോധന നടത്തിയത്. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.ആര്. സുരേന്ദ്രന്, താലൂക്ക് ലൈബ്രറികൗണ്‍സില്‍ സെക്രട്ടറി സി.കെ.ഉണ്ണി, സംസ്ഥാന കൗണ്‍സില്‍ മെമ്പര്‍ ജോസ് കരിമ്പ, സംസ്ഥന ലൈബ്രറി കൗണ്‍സില്‍ അക്കൗണ്ടസ് ആഫീസറുടെ പ്രതിനിധി ബബിത റ്റി.എ എന്നിവരടങ്ഹുന്നഗ്രഡേഷന് കമ്മിറ്റിയാണ് ലൈബ്രറികള്‍ പരിശോധിച്ചത്.