തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളോട് പൊട്ടിത്തെറിച്ച് പ്രതികരിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. കൊടകര കുഴൽപ്പണക്കേസിൽ മാധ്യമങ്ങൾ തനിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. തിരൂർ സതീഷിന് പിന്നിൽ താനാണെന്ന് വാർത്തകൾ വരുന്നുണ്ട്. തനിക്കെതിരെ പുറത്തുവരുന്ന ആരോപണങ്ങൾ തെറ്റാണ്. രേഖയില്ലാതെയാണ് തനിക്കെതിരെ വലിയ ആരോപണം ഉന്നയിക്കുന്നത്. സതീഷിന്റെ പിറകിൽ ശോഭയാണെന്ന് ചാർത്തി നൽകുകയാണ്. തന്റെ ജീവിതം വെച്ച് കളിക്കാൻ ഒരാളെയും ഞാൻ അനുവദിക്കില്ലെന്നും ശോഭ സുരേന്ദ്രൻ രൂക്ഷഭാഷയില് പ്രതികരിച്ചു.
ബിജെപി ഇറങ്ങിയതിന് ശേഷം എത്ര ലക്ഷം രൂപയാണ് സഹകരണ ബാങ്കിൽ അടച്ചു എന്നത് പരിശോധിക്കണം. പാലക്കാട് സീറ്റ് കിട്ടാത്ത ചില ആളുകൾ സതീശന്റെ പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടാകാമെന്ന് ഒരു മാധ്യമപ്രവർത്തകൻ പറഞ്ഞു. റേറ്റിങ്ങിനു വേണ്ടി മത്സരിക്കുന്ന ഒരു ചാനൽ സതിശന്റെ പിന്നിൽ താനാണെന്ന് അടി വരയിട്ടു പറഞ്ഞെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. രണ്ടു പുരുഷ അവതാരകയും ഒരു സ്ത്രീയും ഇരുന്നാണ് തനിക്ക് എതിരെ ചർച്ചചെയ്യുന്നതെന്ന് ശോഭ സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇല്ലാത്ത ആരോപണങ്ങൾ കെട്ടിവച്ച് തന്നെ വീട്ടിലേക്ക് വിടാനാണ് ശ്രമമെങ്കിൽ ആമുഖപടം ചീന്തിയെറിയുമെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. പി പി ദിവ്യ ഇറങ്ങി വരുന്നതിനെ ദൃശ്യങ്ങൾ ഒരു ചാനലിൽ മാത്രം കിട്ടണമെങ്കിൽ ദിവ്യ ആരുടെ കസ്റ്റഡിയിലായിരുന്നു എന്ന് മനസ്സിലാക്കണമെന്ന് അവർ പറഞ്ഞു. ശോഭ സുരേന്ദ്രൻ രാഷ്ട്രീയത്തിൽ ഉണ്ടാകരുതെന്ന് ചിലർ ആഗ്രഹിക്കുന്നു. മാധ്യമങ്ങൾ വ്യാജ വാർത്തകൾ കൊടുക്കുന്നു. ഇപി ജയരാജൻ തനിക്കെതിരെ പ്രവർത്തിക്കുന്നുവെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. ബിജെപിയിലേക്ക് വരാൻ ആഗ്രഹിച്ച് രാമനിലയത്തിൽ മുറിയെടുത്ത് താനുമായി ചർച്ച നടത്തിയ ആളാണ് ഇ പി ജയരാജനെന്ന് ശോഭ പറഞ്ഞു.