മൂവാറ്റുപുഴ: സെന്‍ട്രല്‍ കേരള സഹോദയ കായികമേളയുടെ രണ്ടാം ദിനവും വാഴക്കുളം കാര്‍മല്‍ സി.എം.ഐ പബ്ലിക് സ്കൂള്‍ മുന്നേറ്റം തുടരുന്നു.രണ്ടാം ദിവസത്തെ മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ 406 പോയിന്റുകള്‍ നേടിയാണ് കാര്‍മല്‍ സ്കൂള്‍ ഒന്നാമത് എത്തിയത്. 345 പോയിന്റുകളുമായി മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്കൂള്‍ രണ്ടാം സ്ഥാനത്തുണ്ട്. 190 പോയിന്റുകള്‍ നേടിയ ചാലക്കുടി സി.എം.ഐ പബ്ലിക് സ്കൂളാണ് മൂന്നാം സ്ഥാനത്ത്. ഹൈജമ്പ്, ഷോട്പുട്ട്, ഡിസ്കസ് ത്രോ, ജാവലിന്‍, ട്രിപ്പിള്‍ ജമ്പ്, 800 മീറ്റര്‍ ഓട്ടം തുടങ്ങി 29 വ്യക്തിഗത ഇനങ്ങളുടേയും, റിലേയുടേയും ഫൈനല്‍ മത്സരങ്ങളാണ് ശനിയാഴ്ച നടത്തുന്നത്.
ശനിയാഴ്ച വൈകീട്ട് 4 ന് നടക്കുന്ന കായികമേള സമാപന സമ്മേളനം മഞ്ഞള്ളൂര്‍ പഞ്ചായത്തു പ്രസിഡന്റ് ആന്‍സി ജോസ് ഉദ്ഘാടനം ചെയ്യും. സി.എം.ഐ മൂവാറ്റുപുഴ പ്രൊവിന്‍ഷ്യാള്‍ ഫാ.മാത്യു മഞ്ഞക്കുന്നേല്‍ സി.എം.ഐ അധ്യക്ഷത വഹിക്കും. സെന്‍ട്രല്‍ കേരള സഹോദയ പ്രസിഡന്റ് ഫാ. മാത്യു കരീത്തറ, കോണ്‍ഫെഡറേഷന്‍ ഓഫ് സഹോദയ കോംപ്ലക്സസ് സംസ്ഥാന പ്രസിഡന്റും കാര്‍മല്‍ സ്കൂള്‍ ഡയറക്ടറുമായ ഫാ.ഡോ.സിജന് പോള്‍ ഊന്നുകല്ലേല്‍, സ്കൂള്‍ മാനേജര്‍ ഫാ.തോമസ് മഞ്ഞക്കുന്നേല്‍, കാര്‍മല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.ജോണ്സണ് വെട്ടിക്കുഴിയില്‍, പി.റ്റി.എ പ്രസിഡന്റ് പ്രിന്‍സ് ടി.ജോര്‍ജ് സഹോദയ വൈസ് പ്രസിഡന്റ് ഫാ.ജോണ്സണ് പാലപ്പിള്ളി, സ്പോര്‍ട്സ് കോ-ഓര്‍ഡിനേറ്റര്‍ സുഭാഷ് സി.സി എന്നിവര്‍ പ്രസംഗിക്കും.