അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസിൻ്റെ മൃതദേഹം മെഡിക്കൽ ഗവേഷണത്തിനായി വിട്ടുനൽകണമെന്ന് ഹൈക്കോടതി. മകൾ ആശാ ലോറൻസിൻ്റെ ഹർജി ഹൈക്കോടതി തള്ളി. . മൃതദേഹം ക്രിസ്ത്യൻ ആചാരപ്രകാരം സംസ്കരിക്കാൻ അനുവദിക്കണമെന്നായിരുന്നു മകൾ ആശാ ലോറൻസിൻ്റെ അപേക്ഷ.
സെപ്റ്റംബർ 21ന് കൊച്ചിയിൽ വച്ചായിരുന്നു എം എം ലോറൻസിന്റെ അന്ത്യം. വാര്‍ധക്യകാല അസുഖത്തെ തുടര്‍ന്ന് കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു. സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, ഇടതുമുന്നണി കണ്‍വീനര്‍, ദീര്‍ഘകാലം എറണാകുളം ജില്ലാ സെക്രട്ടറി, രണ്ടുതവണ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി, 25 വര്‍ഷത്തിലേറെ അഖിലേന്ത്യാ സെക്രട്ടറി തുടങ്ങി ദീര്‍ഘകാലം സിപിഐഎമ്മിന്റെ കരുത്തുറ്റ നേതാവായിരുന്നു എം എം ലോറന്‍സ്.