അറ്റകുറ്റപ്പണികൾക്കായി കൊച്ചി തേവര-കുണ്ടന്നൂർ പാലം ഇന്ന് അടച്ചിടും. പാലത്തിൽ വലിയ കുഴികൾ രൂപപ്പെട്ടതിനെ തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇന്ന് മുതൽ അടുത്ത മാസം 15 വരെയാണ് നിയന്ത്രണം. ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് അറ്റകുറ്റ പണികള്‍ നടത്താനാണ് നിയന്ത്രണമേര്‍പ്പെടുത്തുന്നതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ അറിയിച്ചു.
പാലം പണിക്കായി ഈ വര്‍ഷം തന്നെ ജൂലൈയിലും സെപ്തംബറിലുമായി 2 തവണ പാലം അടച്ചിരുന്നു.ഇതിന് പിന്നാലെ കുഴികള്‍ രൂപപെട്ടതിന്റെ ഭാഗമായാണ് പാലം വീണ്ടും അടച്ചിടാനുള്ള തീരുമാനം.അതേ സമയം,പശ്ചിമ കൊച്ചിയിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് ഭീമമായ ടോള്‍ നല്കി പോകേണ്ട സാഹചര്യം ഉണ്ടാകുമെന്ന് ചൂണ്ടികാട്ടി നഗര സഭ ചെയര്മാന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന് കത്ത് നല്‍കിയിരുന്നു.