ഭുവനേശ്വര്‍: ലോകകപ്പ് ഹോക്കി കിരീടം ബെല്‍ജിയത്തിന്. ഭുവനേശ്വറില്‍ നടന്ന ഫൈനലില്‍ ഹോളണ്ടിനെ സഡന്‍ ഡെത്തില്‍ തകര്‍ത്താണ് കപ്പ് നേടിയത്.
മുഴുവന്‍ സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകള്‍ക്കും ഗോള്‍ അടിക്കാനായില്ല. ഇതേ തുടര്‍ന്നാണ് സഡന്‍ ഡെത്തില്‍ ബെല്‍ജിയം വിജയിച്ചത്.
ചരിത്രത്തില്‍ ആദ്യമായിട്ടാണ് ബെല്‍ജിയം ലോകകപ്പ് ഹോക്കി കിരീടം നേടുന്നത്.