ചെന്നൈ തിരുവള്ളുവറിനടുത്തുള്ള കവരൈപ്പേട്ടയിൽ തീവണ്ടി അപകടത്തിൽ എൻഐഎ അന്വേഷണം . അപകടത്തിൻ്റെ ഫലമായി അട്ടിമറി സാധ്യത പരിശോധിക്കാൻ അന്വേഷണം നടക്കുന്നു.ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ട്രെയിൻ അപകടത്തിൽ ഉന്നതതല അന്വേഷണം റെയിൽവേ ആരംഭിച്ചിരുന്നു. ദക്ഷിണ റെയിൽവേ സേഫ്റ്റി കമ്മീഷണർ ഇ എം ചൗധരി അപകട സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. വേർപെട്ട് പോയ ബോഗികൾ വൈകിട്ടോടെ ട്രാക്കിൽ നിന്ന് മാറ്റാനാകുമെന്ന് ടിഎൻഡിആർഎഫ് യൂണിറ്റ് ഇൻസ്പെക്ടർ വ്യക്തമാക്കി.
എന്നാൽ, അപകടസ്ഥലത്തെ ട്രാക്ക് സംവിധാനം പുനർനിർമിക്കുന്ന ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നതായി റെയിൽവേ അറിയിച്ചു. ദക്ഷിണ റെയിൽവേ ജനറൽ മാനേജരും അഡീഷണൽ ജനറൽ മാനേജരും പ്രിൻസിപ്പൽ ഡിപ്പാർട്ട്മെൻ്റ് മേധാവികളും റെയിൽവേയുടെ മറ്റ് ഉദ്യോഗസ്ഥരും അപകട സ്ഥലത്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ്. അപകടത്തിൽപ്പെട്ട ട്രെയിനിലുണ്ടായിരുന്ന യാത്രക്കാർക്ക് മറ്റു യാത്രാ സൗകര്യങ്ങൾ ഏർപ്പെടുത്തി നൽകിയെന്നും റെയിൽവേ അറിയിച്ചു.