കഴിഞ്ഞ ദിവസമാണ് ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിന് ലാല്‍ സംവിധാനം ചെയ്ത ചിത്രം എആർഎമ്മിന്റെ വ്യാജ പതിപ്പ് പുറത്തുവന്ന സംഭവത്തിൽ രണ്ട് തമിഴ്നാട് സ്വദേശികൾ പിടിയിലായത്. കോയമ്പത്തൂരിൽ നിന്നാണ് പ്രതിയെ കേരള പോലീസ് പിടികൂടിയത്. ഇവരുടെ കൈയ്യില്‍ രണ്ട് ദിവസം മുന്‍പ് പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രം വേട്ടയന്റെ വ്യാജ പതിപ്പും ഉണ്ടായിരുന്നു.
ഈ പതിപ്പ് , ബാംഗളൂരുവിലെ മള്‍ട്ടിപ്ലസില്‍ നിന്നാണ് ചിത്രീകരിച്ചത് എന്നാണ് വിവരം. പുതിയ വിവരം അനുസരിച്ച് പിടിയിലായവര്‍ തമിഴ് റോക്കേഴ്സ് ടീം ആണെന്നാണ് വിവരം. ഇവര്‍ക്കെതിരെ തമിഴ് നാട് പൊലീസും കേസ് എടുക്കും. വിവരങ്ങൾ തെളിവുകളും കൊച്ചി പോലീസ് തമിഴ്നാട് പോലീസിന് കൈമാറും എന്നാണ് വിവരം.
അതേസമയം എആര്‍എം വ്യാജപതിപ്പ് സംഘം കോയമ്പത്തൂരിലെ തിയേറ്ററിൽവെച്ചാണ് സിനിമ ചിത്രീകരിച്ചതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കൊച്ചി സൈബർ പൊലീസാണ് ഇവരെ ചോദ്യം ചെയ്യുന്നത്.