ശബരിമല സ്പോട്ട് ബുക്കിംഗ് സബ്മിഷനായി സഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. 80,000 പേര്‍ക്ക് സ്പോട് ബുക്കിംഗ് നല്കുന്ന തീരുമാനം പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന് പറഞ്ഞു. ഓണ്‍ലൈന്‍ ബുക്ക് ചെയ്യാതെ വരുന്ന ആളുകള്‍ക്കും ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്പോട് ബുക്കിംഗ് സൗകര്യം ഒരുക്കിയേ തീരു. ഓൺലൈൻ ബുക്കിംഗ് നടത്തിയ 80000 പേർക്കെന്നാണ് നിലവിൽ സർക്കാർ തീരുമാനം. ഇത് അപകടകരമായ നിലയിലേക്ക് പോകും. ഗൗരവം മുന്നിൽ കണ്ട് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.80000ത്തില്‍ അധികം ഭക്തര്‍ വന്നാല്‍ പ്രാഥമിക സൗകര്യരും ഒരുക്കാന്‍ ക്കാന്‍ ആകില്ല. തീര്‍ത്ഥാടകര്‍ ഏത് പാതയിലൂടെയാണ് ദര്‍ശനത്തിന് വരുന്നതെന്ന് ബുക്കിങ്ങിലൂടെ അറിയാന്‍ കഴിയും വിര്‍ച്വല്‍ ക്യൂ ഏര്‍പ്പാടാക്കിയത് അതിനാണ് – അദ്ദേഹം വിശദീകരിച്ചു.