മൂവാറ്റുപുഴ: മുടവൂര്‍ തവളക്കവലയില്‍ അന്യസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പോലിസ്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചൊവ്വാഴ്ച നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് കൊലപാതകമെന്ന് തെളിഞ്ഞത്.
തവളക്കവല കൊച്ചുകുടിയില്‍(കുന്നത്ത്) തോമസ് പോളിന്റെ ഉടമസ്ഥതയിലുള്ള വീടന്റെ ഔട്ട് ഹൗസില്‍ താമസിച്ചിരുന്ന ആസാം സ്വദേശി ബാബുള്‍ ഹുസൈന്(40)നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 5 ദിവസത്തിനടുത്ത് പഴക്കമുണ്ടായിരുന്ന മൃതദേഹത്തിന് ആളെ തിരിച്ച് അറിയാന്‍ സാധിക്കാത്ത നിലയില്‍ പുഴു അരിച്ച അവസ്ഥയിലായിരുന്നു. ബാബുളിന്റെ മരണത്തെ തുടര്‍ന്ന് കാണാതായ ഭാര്യ അടക്കമുള്ള ബന്ധുക്കളെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ലഭിക്കുന്നില്ലെന്നും പോലീസ് പറഞ്ഞു.
തോമസ് പോളിന്റെ ഉടമസ്ഥതയിലുള്ള വീടന്റെ ഔട്ട് ഹൗസില്‍ താമസിച്ചിരുന്ന ബാബുളിനെ തോമസിന്റെ സഹോദരന് വര്‍ഗീസാണ് വീടിന്റെ ടെറസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ച ബാബുളും, ഭാര്യയും, ഭാര്യ സഹോദരിയും, കുട്ടിയുമാണ് ഔട്ട്് ഹൗസില്‍ താമസിച്ചിരുന്നത്. കോളേജിലേക്ക് മാറ്റി.