മുഖ്യമന്ത്രിയുടെ ചിരി ഉത്തരമില്ലാത്തതിന്റെ ചിരിയെന്നും ‘ എസ്കേപ്പിസം ‘ എന്നും വിമര്‍ശിച്ച് പി.വി അന്‍വര്‍. വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പരാതികൾ അവഹേളനത്തോടെ തള്ളിക്കളയുന്നുവെന്ന പരാമർശം പുതിയ കാര്യമല്ലെന്നും അൻവർ പറഞ്ഞു. അമരേഷ് പുരിയായിരുന്ന മുഖ്യമന്ത്രി ഇന്നസെന്റിനെ പോലെ ചിരിക്കുന്നതില്‍ സന്തോഷമെന്നും അദ്ദേഹം പരിഹസിച്ചു.
പി.ശശിയെ പിന്തുണയ്ക്കുന്ന മുഖ്യമന്ത്രിക്ക് സ്വത്ത് സംബന്ധിച്ച് ഒന്നും അറിയില്ലെന്നും അറിഞ്ഞില്ലെന്ന് നടിക്കുകയാണെന്നും അൻവർ പറഞ്ഞു. ശരിയുള്ളവർ ശശിയെ സമീപിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് ആനകളുടെ പ്രശ്നം പരിഹരിച്ചു. മനുഷ്യരുടെ ഒരു പ്രശ്നവും പരിഹരിച്ചില്ലെന്ന് അദ്ദേഹം പരിഹസിച്ചു. അജിത് കുമാറിനെ മാറ്റുന്ന പരിപാടിയില്ലെന്ന് പരിഹസിച്ച അദ്ദേഹം അടുത്ത പൂരത്തിന് മുമ്പെങ്കിലും റിപ്പോര്‍ട്ട് വന്നാല്‍ കാര്യം എന്നും വ്യക്തമാക്കി. എന്ത് പറഞ്ഞിട്ടാണ് ഇനി തിരഞ്ഞെടുപ്പ് ഗോദയിലേയ്ക്ക് ഇറങ്ങുക ? ഗോവിന്ദന് മാഷ് എവിടെ? പാര്‍ട്ടി ലൈന്‍ പറയുന്നില്ലേ? – അന്‍വര്‍ ചോദിച്ചു. എഡിജിപിയെ മാറ്റാന്‍ യാചിക്കുകയാണെന്നും സി പി ഐ. എന്തിനാണ് നിന്ന് കൊടുക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.