ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീ പിടിച്ചു. പാലക്കാട് അകത്തേത്തറ ശബരി ആശ്രമത്തിലെ പരിപാടിക്കിടെയാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥരും സമീപത്തുണ്ടായിരുന്ന ആളുകളും ചേര്‍ന്ന് ഇടപെട്ട് ഉടന്‍ തീ അണച്ചു.ഗവർണർക്ക് മറ്റ് പരിക്കുകളൊന്നുമില്ല. പാലക്കാട് അകത്തേത്തറയിലുള്ള ശബരി ആശ്രമത്തിലെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിലേക്ക് ഗവർണർ എത്തിയപ്പോഴാണ് സംഭവം
ഗാന്ധി കുടീരത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷം പൊതു പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു ഗവര്‍ണറുടെ തീരുമാനം. ഈ സമയത്താണ് സംഭവമുണ്ടായത്.ആശ്രമത്തിന്റെ അടുത്തുള്ള സ്ഥലത്ത് ഗാന്ധിജിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തുന്നതിനിടെയാണ് സമീപത്ത് കത്തിച്ചുവെച്ച നിലവിളക്കിൽ നിന്ന് കഴുത്തിലെ ഷാളിലേക്ക് തീ പടർന്നത്. ഉടൻ തന്നെ ഇക്കാര്യം സംഘാടകരുടെ ശ്രദ്ധയിൽ പെടുകയും തുടർന്ന് ഗവർണർ തന്നെ ഷാളൂരി മാറ്റുകയും ചെയ്തു. ഷാളിൽ തീ പടർന്ന കാര്യം ഗവർണർ അറിയുന്നുണ്ടായിരുന്നില്ല എന്ന കാര്യം ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.