ജമ്മുവിൽ നിയമസഭാ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നതിനിടെ എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. റാലിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ തളർച്ച അനുഭവപ്പെട്ട ഖർഗെയെ ഒപ്പമുണ്ടായിരുന്നവർ താങ്ങിപ്പിടിച്ച് കസേരയിലിരുത്തി.അല്പ സമയം കഴിഞ്ഞ് വേദിയില്‍ തിരിച്ചെത്തിയ അദ്ദേഹം പ്രധാനമന്ത്രി മോദിയെ അധികാരത്തില്‍ നിന്ന് നീക്കുന്നത് വരെ താന്‍ ജീവനോടെയിരിക്കുമെന്ന് പ്രഖ്യാപിച്ചു.
ഇന്ന് ഉച്ചയോടെയാണ് സംഭവം. പ്രസംഗിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ അവശനായിരുന്നു. തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെ വേദിയിലുണ്ടായിരുന്ന മറ്റ് നേതാക്കള്‍ സഹായത്തിനായെത്തി. പിന്നീട് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. രക്തസമ്മർദ്ദം താഴ്ന്നതാണ് കാരണമെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഖർഗെയുടെ മകൻ പ്രിയങ്ക് ഖർഗെ പറഞ്ഞു. ഖര്‍ഗെയുടെ ആരോഗ്യനില തൃപ്തികരമെന്നും രക്തസമ്മര്‍ദ്ദം കുറഞ്ഞതാണ് കാരണമെന്നും മകന് പ്രിയങ്ക് ഖര്‍ഗെ അറിയിച്ചിട്ടുണ്ട്. അതേസമയം, ഒക്ടോബര്‍ ഒന്നിനാണ് ജമ്മുകശ്മീരില്‍ അവസാനഘട്ട തെരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. മൂന്നാംഘട്ട പ്രചാരണങ്ങള്‍ ഇന്ന് അവസാനിക്കുകയാണ്.