ഷിരൂരില്‍ അർജുന്റെ ലോറി ഗംഗാവലി പുഴയിൽ നിന്ന് പൂർണമായി കരയിലേക്ക് കയറ്റി. ക്രയിനിൽ ഇരുമ്പുവടം ഉപയോഗിച്ചാണ് ലോറി മുകളിലേക്ക് ഉയർത്തിയത്. ലോറിയിൽ നിന്ന് അർജുന്റെ വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. അർജുന്റെ ഡിഎൻഎ സാംപിൾ പരിശോധനയ്ക്കായി മംഗളൂരുവിലെ ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഡിഎൻഎ ഫലം വന്നാലുടൻ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി റിയാസ്
മൃതദേഹം കാർവാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് ഇപ്പോൾ. അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള എല്ലാ ചിലവുകളും സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ പ്രഖ്യാപിച്ചിരുന്നു.ഒരൊറ്റയാളെ തിരിച്ചെടുക്കാനുളള ലോകത്തെ അതിശയിപ്പിച്ച ദൗത്യം എന്നാണ് ഷിരൂർ ദൗത്യത്തെ മന്ത്രി റിയാസ് വിശേഷിപ്പിച്ചത്. അർജുനായി ലോകമലയാളികൾ ഒറ്റക്കെട്ടായി നിന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.