കൊച്ചി: നടനും കൊല്ലം എംഎല്‍എയുമായ മുകേഷടക്കം ഏഴുപേര്‍ക്കെതിരെ പരാതി നല്കിയ നടിക്കെതിരെ കേസ്. പോക്സോ വകുപ്പ് ചുമത്തിയാണ് മുവാറ്റുപുഴ പൊലീസ് കേസെടുത്തത്. ബന്ധുവായ യുവതി നല്കിയ പരാതിയിലാണ് കേസ്.
16 വയസുള്ളപ്പോള്‍ സെക്സ് മാഫിയക്ക് വില്ക്കാന് ശ്രമിച്ചതായാണ് പരാതി. സംഭവത്തില്‍ യുവതി ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. മാറാടിയില്‍ സ്വന്തമായി വീടുള്ള പരാതിക്കാരി ഇടയ്ക്കിടെ നാട്ടില്‍ വന്നുപോകാറുണ്ടെങ്കിലും നഗരത്തിലെ ആഡംബര വില്ലയിലാണ് താമസം.