മലപ്പുറം ജില്ലയിലെ ബന്ദറിൽ നിപ്പ ബാധിച്ച് യുവാവ് മരിച്ച സംഭവത്തിൽ 13 പേരുടെയും ഫലം നെഗറ്റീവാണ്. ഹൈ റിസ്ക് ഗണത്തിൽ ഉൾപ്പെട്ട 13 പേരുടെയും സ്രവ പരിശോധന ഫലങ്ങളാണ് നെഗറ്റീവ് ആയത്. കഴിഞ്ഞദിവസം മലപ്പുറത്ത് നിപ സ്ഥിരീകരിച്ചെന്നും പ്രോട്ടോകോൾ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു. 175 പേർ സമ്പർക്ക പട്ടികയിൽ 13 സാമ്പിളുകൾ നെഗറ്റീവായി. 26 പേർ ഹൈറിസ്ക് കാറ്റഗറിയിലാണ്.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. ഈ രോഗം പടരാതിരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. അണുബാധയ്ക്കുള്ള സാധ്യത കുറവാണെങ്കിലും രോഗലക്ഷണങ്ങളുള്ള എല്ലാവരുടെയും സാമ്പിളുകൾ പരിശോധിക്കും. ബാംഗ്ലൂരിൽ പഠിക്കുകയായിരുന്നു മരിച്ചയാൾ. കർണാടക സർക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മലപ്പുറത്ത് യുവാവിന് മങ്കിപോക്സെന്ന് സംശയം.