തിരുവനന്തപുരത്ത് വനിത സിവില്‍ പൊലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അനിത(46)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അനിതയെ കാളമ്പറത്തെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. റിട്ട എസ്ഐ പ്രസാദ് ആണ് അനിതയുടെ ഭര്‍ത്താവ്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. അനിതയുടെ ഭർത്താവ് എസ്ഐ പ്രസാദ് വിരമിച്ചയാളാണ്. അവർക്ക് രണ്ട് കുട്ടികളുണ്ട്. കല്ലമ്പലം നാവായിക്കുളത്ത് പുതിയതായി നിർമിച്ച വീട്ടിലാണ് അനിതയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം കുടുംബാംഗങ്ങള്‍ക്ക് വിട്ടുനല്‍കും.