ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ ചികിൽസയ്ക്കെത്തിയ പുരുഷൻ വനിതാ ഡോക്ടറെ കൈയ്യേറ്റം ചെയ്തെന്ന് പരാതി. ചികിത്സയ്ക്കെത്തിയ തകഴി സ്വദേശി ഷൈജു എന്ന യുവാവാണ് ഡോക്ടറെ മര്‍ദിച്ചത്.
ഡോക്ടര്‍ നെറ്റിയില്‍ തുന്നല്‍ ഇടാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ രണ്ടുമൂന്ന് തവണ കൈ തട്ടിമാറ്റി. വീണ്ടും തുന്നലിടാന്‍ ഡോക്ടര്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ ചാടി എണീറ്റ് ഡോക്ടറുടെ കൈപിടിച്ച് തിരിക്കുകയായിരുന്നു. വീണ്ടും ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ സുരക്ഷാസേന എത്തി പിടികൂടാൻ ശ്രമിച്ചു. രോഗി മദ്യലഹരിയിലായിരുന്നുവെന്ന് ഡോക്ടർ വ്യക്തമാക്കി. ശസ്ത്രക്രിയാ അത്യാഹിത വിഭാഗം ഹൗസ് സര്ജന് ഡോ.അജ്ഞലിയ്ക്കാണ് പരുക്കേറ്റത്.