മൂവാറ്റുപുഴ: വയനാട് ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി പെരുമറ്റം വി.എം. പബ്ലിക് സ്കൂള്‍. സ്കൂളിലെ വിദ്യാര്‍ത്ഥികള്‍, മാതാപിതാക്കള്‍, അധ്യാപകര്‍, മാനേജ്മെന്റ് എന്നിവര്‍ ചേര്‍ന്ന് സ്വരൂപിച്ച 3,21,500 രൂപ അധികൃതര്‍ ജില്ല കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന് കൈമാറി. സ്കൂള്‍ ചെയര്മാന് അഷ്റഫ് കെ.എം, മാനേജര്‍ അബ്ദുള്‍ റഷീദ് പി.എം, പ്രിന്‍സിപ്പല്‍ ഡോ. കെ.എം. അബ്ദുള്‍ റഷീദ്, പെരുമറ്റം ജമാഅത്ത് ജനറല്‍ സെക്രട്ടറി സൈനുദ്ദീന്‍ തൈക്കുടി, പി.ടി.എ പ്രസിഡന്റ് ഷാജി ഇ.കെ, സ്കൂള്‍ അഡ്മിനിസ്ട്രേഷന് ഓഫീസര്‍ ഖലീല്‍ എന്നിവര്‍ സംബന്ധിച്ചു.