പത്തനംതിട്ടയിൽ കാണാതായ 15 വയസ്സുകാരനെ കണ്ടെത്തി. പത്തനംതിട്ട അഴൂരിൽ താമസിക്കുന്ന കോട്ടയം സ്വദേശിയുടെ മകൻ നോയൽ ആൻ്റണിയെ കണ്ടെത്തി. കോട്ടയം കാഞ്ഞിരപ്പള്ളിയിലാണ് കുട്ടിയെ കണ്ടെത്തിയത്. അമ്മയുടെ കുടുംബവീട്ടിൽ കുട്ടി എത്തുകയായിരുന്നു.
കഴിഞ്ഞദിവസം സഹോദരിയുമായി വഴക്കുണ്ടാക്കി വീട് വിട്ടിറങ്ങിയതായിരുന്നു. പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് 15കാരനെ കണ്ടെത്തിയത്. ഇന്നലെ രാവിലെ മുതലാണ് കുട്ടിയെ കാണാതായത്.