മൂവാറ്റുപുഴ: അക്ഷരപ്രേമികളുടെ കൂട്ടായ്മയില്‍ 1974-ല്‍ പിറവിയെടുത്ത പീപ്പിള്‍സ് ലൈബ്രറി & റിക്രിയേഷന്‍ ക്ലബ്ബ് വേറിട്ട പ്രവര്‍ത്തന ശൈലിയോടെ ഒരുപ്രദേശത്തിന്റെ മുന്നേറ്റത്തിന്റെ മുഖ്യ കേന്ദരമായി മാറിയിട്ട് അരനൂറ്റാണ്ട് പിന്നിടുകയാണ്. ഗ്രന്ഥശാലദിനത്തിലും വായനയുടെ വാതായനങ്ങള്‍ തുറന്ന് നല്‍കുകയാണ് ഈസ്റ്റ് വാഴപ്പിള്ളി പീപ്പീള്‍ ലൈബ്രറിയിലെ ഗ്രന്ഥശാല പ്രവര്‍ത്തകര്‍.
പായിപ്ര ഗ്രാമ പഞ്ചായത്തിലെ അവികസിത മേഖലയായ ആട്ടായം പ്രദേശത്താണ് ഗ്രന്ധശാലയുടെ പ്രവര്‍ത്തന കേന്ദ്രം. ഏറ്റെടുത്ത് നടത്തുന്ന ഓരോ പരിപാടികളിലെയും വ്യത്യസ്ഥത മാത്രം മതി ഇവരുടെ സംഘാടന മികവറിയാന്‍. നാട്ടിലെ സാമൂഹിക സാംസ്കാരിക, വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ വായനശാല ഏറ്രെടുത്തു. ഇതോടെ ഇത് ജനകീയ വായനശാലയായി മാറുകയായിരുന്നു.
ഈസ്റ്റ് വാഴപ്പിള്ളിഗ്രാമത്തില് മൂന്ന് നിലകളിലായി തലയുയര്ത്തിനില്ക്കുന്ന ഈ ഗ്രന്ഥാലയം എല്ലാവര്ക്കും എത്തിചേരാന്‍ കഴിയുന്ന പൊതു ഇടമായി മാറി . അക്ഷരസേന പ്രവര്‍ത്തകര്‍ പുസ്തകങ്ങള്‍ വീടുകളില്‍ എത്തിച്ചുനല്‍കി വായനയെ പ്രോത്സാഹിപ്പിക്കുന്നു. വനിതാവേദി, ബാലവേദി, യുവജന വേദി, വയോജനവേദി എന്നിവ രൂപികരിച്ച് പ്രവര്‍ത്തനം തുടങ്ങിയതിനാല്‍ ഗ്രാമീണരെ മുഴുവന്‍ വായനയുടെ ലോകത്തേക്ക് കൊണ്ടുവരുവാന്‍ ലൈബ്രറിക്ക് കഴിഞ്ഞു.
വായന ദിനത്തില്‍ വ്യത്യസ്തമായ പരിപാടിയായ കേന്ദ്ര സര്‍ക്കിരിന്റെ കീഴിലുള്ള ജന്ശിക്ഷന്സന് സ്ഥാന് നടത്തുന്ന തയ്യല്‍ പരിശീലനം ത്തിലുള്ള 40 വനിതകള്‍ പരിശീലനം പൂര്‍ത്തിയാക്കി. ലൈബ്രറി പ്രവര്‍ത്തനപരിധിയിലെ മുഴുവന്‍ ജനങ്ങളേയും കമ്പ്യൂട്ടര്‍ സാക്ഷരരാക്കുന്നതോടൊപ്പം കമ്പ്യൂട്ടര്‍ ഓപ്പറേഷന് ക്ലാസും നടത്തുന്നു. ഇതോടൊപ്പം പ്ലംബിഗ്, ബ്യൂട്ടിഷന്‍ , ഇലക്ട്രീഷന്‍ കോഴ്സുകളും ഗ്രന്ഥശാലയില്‍ ഉടന്‍ ആരംഭിക്കുമെന്ന് ഗ്രന്ഥശാലപ്രസിഡന്റ് കെ.കെ. സുമേഷും സെക്രട്ടറി സമദ് മുടവനയും പറഞ്ഞു.
വേറിട്ട പ്രവര്‍ത്തനവുമായി പീപ്പിള്‍സ് ഗ്രന്ഥശാല
7500 പുസ്തകങ്ങള്‍, മെഡിക്കല്‍ ക്യാമ്പ്, പാലിയേറ്റീവ് കെയര്‍, ക്രിക്കറ്റ് ട്രയിംനിഗ്, ബാലവേദി മത്സരങ്ങള്‍, സ്ത്രീപക്ഷം സ്നേഹഗാഥ, വിദ്യാഭ്യാസ അവാര്‍ഡ് വിതരണം, ദിനാചാരണങ്ങള്‍, ആഘോഷങ്ങള്‍ ,പുസ്തകങ്ങള്‍ വീട്ടുമുറ്റത്ത്, , അക്ഷരസേന, ഹെല്‍പ്പ് ഡസ്ക്, , അന്യ സംസ്ഥാന കുട്ടികള്‍ക്കായി പ്രത്യേക പരിശീലന കേന്ദ്രം, അസംഘടിത തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്, നിര്‍ദ്ധനര്‍ക്ക് ഭക്ഷ്യ കിറ്റ് വിതരണം. വായനയുടെ വാതില്‍ തുറക്കുന്നു വായനയുടെ വസന്തം വിരിയിക്കുവാന്‍ പുസ്തകങ്ങളുമായി ഗ്രന്ഥശാലപ്രവര്ത്തകര് വീട്ടുമുറ്റത്ത് പുസ്തകം എത്തിക്കല്‍, വിവധ വിഭാഗക്കാര്‍ക്കുവേണ്ടി നടത്തുന്ന വായന മത്സരങ്ങള്‍ എന്നിവ കൃത്യമായ നടത്തിവരുന്നു. കുട്ടികള്‍ മുതല്‍ വയോജനങ്ങളെ വരെ ഗ്രന്ഥാശാലയിലേക്ക് എത്തിക്കുന്നതിന് ലൈബ്രറി ഭാരവാഹികളും അക്ഷരസേനഅംഗങ്ങളും ,ലൈബ്രേറിയനും കൂട്ടായി നടത്തുന്ന പരിശ്രമമാണ് ഈ അക്ഷരാലയത്തെ പീപ്പിള്‍സ് ലൈബ്രറിയാക്കുന്നത്. പുസ്തകങ്ങളുമേന്തി ഇവര്‍ വീടുകള്‍ തോറും വായനക്കാരെ തേടിയെത്തുന്ന കാഴ്ച പീപ്പിള്‍സ് ലൈബ്രറിയെ വ്യത്യസ്ഥമാക്കുന്നു.