മൂവാറ്റുപുഴ ഗണേശോത്സവ ആഘോഷ സമിതിയുടെ നേതൃത്വത്തിലുള്ള ഗണേശ വിഗ്രഹ നിമഞ്ജന യാത്രയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ആറാം തീയതി വെള്ളൂര്‍കുന്നം മഹാദേവ ക്ഷേത്രസന്നിധിയില്‍ ഗണേശ വിഗ്രഹ പ്രതിഷ്ഠ നടത്തിയിരുന്നു. ഏഴാം തീയതി വിനായകചതുര്ഥിയോട് അനുബന്ധിച്ച് പ്രത്യേക പൂജകളും ഗണേശവിഗ്രഹത്തില്‍ നടന്നു. നിരവധി ഭക്തരാണ് ചടങ്ങുകളില്‍ പങ്കെടുത്തത്.
പന്ത്രണ്ടാം തീയതി വ്യാഴാഴ്ച നടക്കുന്ന നിമഞ്ജന ഘോഷയാത്രയ്ക്ക് വിപുലമായ ഒരുക്കങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്. മൂവാറ്റുപുഴ നഗരത്തിന് പുറമേ സമീപ പ്രദേശങ്ങളിലുള്ള പഞ്ചായത്തുകളില്‍ നിന്നുള്ള ഘോഷയാത്രകള്‍ വെള്ളൂര്‍കുന്നം മഹാദേവ ക്ഷേത്രസന്നിധിയില്‍ എത്തും. തുടര്‍ന്ന് മഹാ ഘോഷയാത്രയായി നഗരം ചുറ്റി വൈകുന്നേരം 7 മണിക്ക് പുഴക്കരക്കാവ് ക്ഷേത്രത്തിന് സമീപത്തുള്ള ത്രിവേണിസംഗമത്തില്‍ വിഗ്രഹം നിമജ്ഞനം ചെയ്യും. ഘോഷയാത്രയില്‍ വിവിധ കലാരൂപങ്ങള്‍ അണിനിരക്കും. 120 ഓളം കലാകാരന്മാര് അണിനിരക്കുന്ന ഘോഷയാത്രയാണ്നടക്കുക.