കുഞ്ഞിന് മുലപ്പാൽ നൽകിയില്ലെന്ന് ആരോപിച്ച് ഭർതൃവീട്ടുകാർ 19 കാരിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. ഭർത്താവിനും കുടുംബത്തിനുമെതിരെയാണ് പരാതി നൽകിയത്. കൊല്ലം നീണ്ടക്കര സ്വദേശിനിയായ അലീനയ്ക്കാണ് ജനിച്ച് 27 ദിവസം പിന്നിടുമ്പോൾ മർദനമേറ്റത്. അലീന തന്റെ പേര് വിളിച്ചതുകൊണ്ടാണ് മർദ്ദിച്ചതെന്ന വിചിത്രവാദമാണ് ഭർത്താവ് മഹേഷിന്റേത്.
ഭർത്താവും ഭർത്താവിൻ്റെ സഹോദരനും പിതാവും ചേർന്ന് അലീനയെ ക്രൂരമായി മർദ്ദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ സഹിതമുള്ള വാർത്ത പുറത്ത് വിട്ടതിന് പിന്നാലെയാണ് ചവറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്ഗാർഹിക പീഡനം, സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമം, തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരം ഭർത്താവ് മഹേഷ്, സഹോദരൻ മുകേഷ് മാതാപിതാക്കളായ മുരളി, ലത എന്നിവർക്ക് എതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. തനിക്ക് നേരെ ഉണ്ടായത് ക്രൂര മർദ്ദനമെന്ന് അലീന ട്വന്റി ഫോറിനോട് പറഞ്ഞു.