മൂവാറ്റുപുഴ: ശ്രീലങ്കയില്‍ നടന്ന ജപ്പാന് കരാത്തെ ദോ ഷിറ്റോ റിയൂ ഷിന്‍ബുക്കാന്‍ ശ്രീലങ്ക ഇന്‍വിറ്റേഷന്‍ ചാമ്പ്യന്‍ഷിപ്പ് 2024-ല്‍ മൂവാറ്റുപുഴ വിവേകാനന്ദ സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി സേതുലക്ഷ്മി സന്തോഷ് കുമിത്തെ വിഭാഗത്തില്‍ സ്വര്‍ണ്ണം കരസ്ഥമാക്കി. ജപ്പാന് നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. ഷീന്‍ ബുക്കാന് ഇന്ത്യയില്‍ നിന്ന് വിവിധ വിഭാഗങ്ങളിലായി നാല് പേരാണ് പങ്കെടുത്തത്. മൂവാറ്റുപുഴ വിനായക സന്തോഷിന്റെയും സിനിയുടെയും മകളാണ് സേതുലക്ഷ്മി.