നടൻ നിവിൻ പോളിക്കെതിരെ പീഡന കേസ്. അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് കേസ്. എറണാകുളം ഊന്നുകൽ പൊലീസ് ആണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. തിരുവനന്തപുരത്ത് നൽകിയ മൊഴിയാണ് ഊന്നുകൽ പൊലീസിലേക്ക് പരാതിയായി നൽകിയത്.
ഐപിസി 376, 354, 376 ഡി എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, കൂട്ടബലാത്സംഗം എന്നീ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ആറ് പ്രതികളുണ്ട് കേസിൽ. നിവിൻ പോളി ആറാം പ്രതിയാണ്. ശ്രേയ ഒന്നാം പ്രതി, രണ്ടാം പ്രതി നിർമതാവ് എ കെ സുനിൽ, മൂനാം പ്രതി ബിനു, നാല് ബഷീർ, അഞ്ചാം പ്രതി കുട്ടൻ, എന്നിവർക്കൊപ്പം നിവിൻ പോളിയും തന്നെ ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. കഴിഞ്ഞ വർഷം നവംബർ, ഡിസംബർ മാസങ്ങളിൽ പല ദിവസങ്ങളിലായി ബലാത്സംഗം ചെയ്തെന്നാണ് യുവതി പറയുന്നത്.