മൂവാറ്റുപുഴ: കേരള എന്‍ജി യൂണിയന്റെ നേതൃത്വത്തില്‍ സംസ്ഥാന ജീവനക്കാരുടെ മേഖല മാര്‍ച്ചും ധര്‍ണയും മൂവാറ്റുപുഴയില്‍ നടത്തി. കേരള എന്‍ജിഒ യൂണിയന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ പി പി സുനില്‍, ജില്ല വൈസ് പ്രസിഡന്റ് എന്‍ എം രാജേഷ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ രാജമ്മ രഘു, ടി വി വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു.
കേരളത്തെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ തിരുത്തുക, കേരള സര്‍ക്കാരിന്റെ ജനപക്ഷ ബദല്‍ നയങ്ങള്‍ക്ക് ശക്തി പകരുക, പിഎഫ്ആര്‍ഡിഎ നിയമം പിന്‍വലിക്കുക, നിര്‍വചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെന്ഷന് പദ്ധതി നടപ്പിലാക്കുക, സിവില്‍ സര്‍വീസിനെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ അണിനിരക്കുക, ക്ഷാമബത്ത ശമ്പള പരിഷ്കരണ കുടിശ്ശികകള്‍ ഉടന്‍ അനുവദിക്കുക, എച്ച്ബിഎ, മെഡിസിപ്പ് പദ്ധതികള്‍ കാര്യക്ഷമമാക്കുക, ജനപക്ഷ സിവില്‍ സര്‍വീസ് യാഥാര്‍ത്ഥ്യമാക്കുവാന്‍ അണിനിരക്കുക, വര്‍ഗീയതയെ ചെറുക്കുക, വിലക്കയറ്റം തടയുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു സമരം. കോലഞ്ചേരി, കോതമംഗലം, കൂത്താട്ടുകുളം, മൂവാറ്റുപുഴ ഏരിയ കമ്മിറ്റികളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു.