എഡിജിപി എം ആര് അജിത് കുമാറിനെതിരെ ആഞ്ഞടിച്ച് സിപിഐ വയനാട് ഘടകം. വയനാട്ടിൽ രക്ഷാപ്രവർത്തനത്തിനിടെ ജനങ്ങളെ സർക്കാരിനെതിരെ തിരിക്കാൻ അജിത് കുമാർ ശ്രമിച്ചുവെന്ന് ജില്ലാ സെക്രട്ടറി ഇ ജെ ബാബു ആരോപിക്കുന്നു. പോലീസാണ് സന്നദ്ധ പ്രവർത്തകരുടെ ഭക്ഷണ വിതരണം തടഞ്ഞത്. റവന്യൂ മന്ത്രി കൃത്യമായി ഇടപ്പെട്ടത് കൊണ്ടാണ് വലിയ പ്രശ്നങ്ങളിലേക്ക് കാര്യങ്ങൾ പോവാതിരുന്നതെന്ന് ഇജെ ബാബു പറഞ്ഞു. സിപിഐ മന്ത്രിയെ വിളിച്ച് കാര്യങ്ങൾ അറിയിക്കുകയായിരുന്നു. അനാവശ്യമായി എഡിജിപി പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് സിപിഐ വയനാട് നേതൃത്വം ആരോപിച്ചു.
ഭക്ഷണത്തിന് വിലക്കപ്പെടുത്തുന്നത് എന്ത് കാര്യത്തിനാണ്. റവന്യൂ മന്ത്രി മാറി നിന്ന് രണ്ട് ദിവസമാണ് ഈ സംഭവം ഉണ്ടായതെന്നും ഇ ജെ ബാബു പറയുന്നു. അതൃപ്തി അറിയിച്ചതിനെ തുടർന്ന് റവന്യൂ മന്ത്രി ഭക്ഷണ വിതരണം പഴയ രീതിയിലാക്കി. അജിത് കുമാറിന്റെ പല ഇടപെടലുകളിലും തങ്ങൾക്ക് സംശയം ഉണ്ടായിരുന്നു എന്നും ജില്ലാ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.അജിത്കുമാറിനെതിരെയുള്ള വെളിപ്പെടുത്തലുകൾക്ക് ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയനുമായി അൻവർ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അൻവർ ആരോപണങ്ങൾ മയപ്പെടുത്തിയിരുന്നു. പുഴുക്കുത്തുകൾ തുറന്നു കാണിച്ചു. എഡിജിപിയെ മറ്റുമെന്നാണ് പ്രതീക്ഷ. ഇനി നടപടി എടുക്കേണ്ടത് സർക്കാരാണെന്നാണ് അൻവർ പ്രതികരിച്ചത്.