ഗൌൺ ഗ്യാംഗ്, ജട്ടി ഗ്യാംഗ്, അണ്ടർവെയർ ഗ്യാംഗ് എന്നിങ്ങനെ വിവിധ ഭാവങ്ങളിൽ മോഷണത്തിനെത്തുന്നത് ആയുധധാരികൾ. കയ്യിൽ കിട്ടുന്നതെന്തും അടിച്ച് മാറ്റുന്ന മോഷ്ടാക്കളെ ഭയന്ന് ജീവിക്കേണ്ട അവസ്ഥയിൽ ജനം. അടിവസ്ത്രം മാത്രം വേഷം, മുഖം മൂടി മോഷണം നടത്തുന്നവർ ഭീതി പരത്തുന്ന സാഹചര്യമാണ് മലേഗാവിൽ.കഴിഞ്ഞ ദിവസം മാലേഗാവിലെ വീട്ടിൽനിന്ന് അഞ്ചുലക്ഷം രൂപയുടെ സ്വർണാഭരണങ്ങളാണ് ‘അണ്ടർവെയർ ഗാങ്’ മോഷ്ടിച്ചത്. വീട്ടിലുണ്ടായിരുന്ന വാഴപ്പഴവും ഇവർ കവർന്നു. നേരത്തേ ജനത്തെ ഭീതിയിലാക്കിയ ‘ഗൗൺ’ സംഘത്തിന്റെ മോഷണ പരമ്പരയ്ക്ക് തൊട്ടുപിന്നാലെയാണ് ‘ചഡ്ഡി ബനിയൻ’ സംഘം എന്ന പേരിൽ കുപ്രസിദ്ധിയാർജിച്ച ഈ മോഷണ സംഘവും സജീവമാകുന്നത്.
നാല് പേരടങ്ങുന്ന സംഘത്തിന്റെ ദൃശ്യങ്ങളാണ് സിസിടിവിയിൽ നിന്ന് ലഭിച്ചിട്ടുള്ളത്. ആയുധങ്ങളുമായി എത്തിയാണ് ഇവരുടെ ആക്രമണമെന്നതാണ് ആളുകളെ ഭീതിയിലാക്കുന്നത്. പരസ്പരം ബന്ധമുള്ള ഒന്നിലേറെ സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. ജട്ടി, ബനിയൻ ഗ്യാംഗ് എന്നാണ് സംഘത്തെ പൊലീസ് വിളിക്കുന്നത്. അടിവസ്ത്രം ധരിച്ചെത്തുന്ന മോഷണ സംഘത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. സംഘത്തിൽ നാല് പേരുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. വീട്ടുകാരെ ഭയപ്പെടുത്താൻ മൂർച്ചയുള്ള ആയുധങ്ങൾ ഇക്കൂട്ടർ കൈവശം വയ്ക്കാറുണ്ടെന്നും പൊലീസ് പറയുന്നു.