ചിറ്റൂർ ഫെറിക്ക് സമീപം വാടകവീട്ടിൽ കെട്ടിയിട്ട് പീഡിപ്പിക്കുന്നുവെന്ന ട്രാൻസ്ജെൻഡർ മേക്കപ്പ് ആർട്ടിസ്റ്റിൻ്റെ പരാതിയെ തുടർന്നാണ് സന്തോഷ് വർക്കി (ആറാട്ടണ്ണൻ) മുൻകൂർ ജാമ്യാപേക്ഷ നൽകി. എറണാകുളം ചീഫ് സെഷൻസ് കോടതിയിൽ സമർപ്പിച്ച ഹർജി 6ന് പരിഗണിക്കാനായി മാറ്റി.
ട്രാൻസ് ജെൻ്ററിൻ്റെ പരാതിയിൽ ഷോർട്ട് ഫിലിം ആറാട്ടണ്ണൻ എന്ന് അറിയപ്പെടുന്ന സന്തോഷ് വർക്കി സംവിധായകൻ വിനീത്, അലൻ ജോസ് പെരേര, എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുളളത്. സിനിമയിലെ ചില കാര്യങ്ങൾ വിശദീകരിക്കാൻ വീട്ടിൽ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് പരാതി നല്‍കിയത്. സന്തോഷ് വര്‍ക്കിയുടെയും അലൻ ജോസ് പെരെരയുടെയും ഉള്‍പ്പെടെ പേരുകള്‍ പറഞ്ഞ് ഇവരുടെ ലൈംഗിക താല്പര്യത്തിന് വഴങ്ങണമെന്ന് വിനീത് പറഞ്ഞതായും പരാതിയുണ്ട്.