മൂവാറ്റുപുഴ: നഗരറോഡ് വികസനം തടസങ്ങളില്ലാതെ ത്വരിതഗതിയിലാക്കുന്നതിന് വേണ്ടത് ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പു നല്‍കിയതായി നഗരവികസന ജനകീയ സമിതിയുടെ ഭാരവാഹികള്‍ പറഞ്ഞു. ജനകീയ സമിതിയ്ക്ക് വേണ്ടി പ്രസിഡന്റ് അജ്മല്‍ ചക്കുങ്ങല്‍, മോഹന്‍ദാസ് എസ്., പ്രമോദ്കുമാര്‍ മംഗലത്ത്, സുര്‍ജിത് എസ്തോസ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി. സി. ജേക്കബ്, കേരള ബാങ്ക് ചെയര്‍മാനും മുന്‍ എം. എല്‍. എ. യുമായ ഗോപി കോട്ടമുറിക്കല്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
തൊണ്ണൂറായിരത്തോളം ഒപ്പുകളം നൂറ്റി രണ്ട് സംഘടനകളുടെ പിന്തുണയും ജനകീയ വികസന സമിതിയുടെ ഒപ്പുശേഖരണത്തിന് ലഭിച്ചിരുന്നു. വയനാട് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അല്പം വൈകിയാണെങ്കിലും വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ടെന്ന് ജനകീയ സമിതി ഭാരവാഹികള്‍ പറഞ്ഞു.