മെലേജിങ് ആപ്ലിക്കേഷനായ ടെലഗ്രാമിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായ പവേൽ ദുറോവിനെ ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. പാരീസിനടുത്തുള്ള വിമാനത്താവളത്തിൽ വെച്ചായിരുന്നു അറസ്റ്റ്. ഇദ്ദേഹത്തെ ഉടൻ കോടതിയിൽ ഹാജരാകുമെന്ന് വൃത്തങ്ങൾ എഎഫ്പിയോട് പറഞ്ഞു.
ടെലഗ്രാമിന്റെ ക്രിമിനൽ ഉപയോഗം നിയന്ത്രിക്കുന്നതിൽ പാവൽ ഡ്യൂറോവ് പരാജയപ്പെട്ടുവെന്നാണ് ആരോപണം. ഇത് സംബന്ധിച്ച കേസിൽ കോടതിയിൽ ഹാജരാകാനിരിക്കെയാണ് അറസ്റ്റ്. തട്ടിപ്പ്, ലഹരിക്കടത്ത്, സൈബർ ആക്രമണം, തീവ്രവാദം പ്രോത്സാഹിപ്പിക്കൽ എന്നിവ ടെലിഗ്രാം വഴി നടക്കുന്നുണ്ടെന്ന ആരോപണത്തെത്തുടർന്നാണ് അറസ്റ്റ്. 2013ലാണ് ദുരോവ് ടെലഗ്രാം സ്ഥാപിക്കുന്നത്.ടെലഗ്രാമിൽ ക്രിമിനൽ ഉപയോഗം തടയാൻ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടുവെന്നാണ് ദുറോവിനെതിരെയുള്ള ആരോപണം. ഇയാൾക്കെതിരെ നേരത്തെ ഫ്രഞ്ച് പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ദുബായ് ആസ്ഥാനമായാണ് ടെലഗ്രാം പ്രവർത്തിക്കുന്നത്. ടെലിഗ്രാം അതിൻ്റെ ഉപയോക്താക്കളെക്കുറിച്ചുള്ള ഒരു വിവരവും ഒരിക്കലും വെളിപ്പെടുത്തില്ല.