ആരോപണ വിധേയരായ ആരെയും സംരക്ഷിക്കേണ്ടെന്ന നിലപാടിൽ താരസംഘടനയായ അമ്മ. ഉപ്പ് കഴിക്കുന്നവർ വെള്ളം കുടിക്കണമെന്നാണ് പൊതുവെയുള്ള അഭിപ്രായം. വെളിപ്പെടുത്തൽ സംഘടനയ്ക്ക് വലിയ നാണക്കേടുണ്ടാക്കി. വിഷയം ചർച്ച ചെയ്യാൻ അമ്മ ബോർഡ് യോഗം ചേരും. ചൊവ്വാഴ്ച ചേരുന്ന യോഗത്തിന് ശേഷം പ്രസിഡന്റ് മോഹൻലാൽ മാധ്യമങ്ങളെ കാണും. സിദ്ദിഖിന്റെ രാജിയിൽ തൽക്കാലം പ്രതികരിക്കാനില്ലെന്ന് അമ്മ വൈസ് പ്രസിന്റ് ജഗദീഷ് പറഞ്ഞു. ചൊവ്വാഴ്ചത്തെ അമ്മ ബോർഡ് യോഗത്തിന് ശേഷം വിശദമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലൈംഗികാരോപണങ്ങളെ തുടർന്ന് സിനിമാ നടൻ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു. താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിനാണ് സിദ്ദിഖ് കത്ത് നല്‍കിയത്. സിദ്ദിഖിനെതിരെ കടുത്ത ആരോപണങ്ങള്‍ വന്ന അവസ്ഥയില്‍ സര്‍ക്കാര്‍ കേസ് എടുക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് സിദ്ദിഖിന്റെ നീക്കം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിദ്ദിഖ് അമ്മയ്ക്ക് വേണ്ടി പ്രതികരണം നടത്തി രണ്ട് ദിവസത്തിനുള്ളിലാണ് അദ്ദേഹം രാജിവച്ച് പുറത്തുപോകേണ്ടി വരുന്നത്.